Search Here

പ്രാചീന കേരളം | പൊതുവിജ്ഞാനം | രണ്ടാം താള്‍


11. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു?
കാന്തള്ളൂര്‍ശാല

12. ഏഴുരാജാക്കന്മാരെ തോല്‍പ്പിച്ച് അധിരാജ എന്ന പദവി നേടിയ ആദി ചേര രാജാവ് ആരായിരുന്നു?
നെടുംചേരലാതന്‍

13. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്:
വേല്‍കേഴു കുട്ടുവന്‍

14. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്:
ഉതിയന്‍ ചേരലാതന്‍

15. ഭാസ്ക്കരാചാര്യര്‍ രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല്‍കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന്‍ ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു?
സ്ഥാണു രവി വര്‍മ്മ

16. കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര്?
കുലശേഖര ആഴ്വാര്‍

17. കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്?
കുലശേഖര സാമ്രാജ്യ കാലഘട്ടം

18. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍

19. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍

20. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?
എടയ്ക്കല്‍ ഗുഹകള്‍

<< ഒന്നാം താള്‍ | രണ്ടാം താള്‍ 

Quick Search :