Search Here

ആനുകാലികം | CUrrent AFfairs | 14 ജനുവരി 2017• അമേരിക്കയിലെ മെക്സിക്കൻ അംബാസഡറായി നിയമിതനാകുന്നത് ?
ജെറോണിമോ ഗുട്ടിറസ് ഫെർണാണ്ടസ്

• ആഫ്രിക്കൻ രാജ്യമായ സെയ്‌ഷെൽസിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി നിയമിതനായത് ?
ഓസഫ് സയീദ്

• ഇന്ത്യൻ കരസേനയുടെ പുതിയ ഉപമേധാവിയായി (വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ്) നിയമിതനായ മലയാളി ?
ലെഫ്. ജനറൽ ശരത് ചന്ദ്
• 2016-17 സീസണിലെ രഞ്‌ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ?
ഗുജറാത്ത് (ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മുംബൈയെയാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്.ആദ്യമായാണ് ഗുജറാത്ത് രഞ്‌ജി ട്രോഫി ജേതാക്കളാകുന്നത്)

• 2016-17 രഞ്‌ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?

പ്രിയങ്ക് പഞ്ചൽ, ഗുജറാത്ത് (1310 റൺസ്)

• 2016-17 രഞ്‌ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം - ഷഹബാസ് നദീം, ജാർഖണ്ഡ് (56 വിക്കറ്റുകൾ)

• 2016-17 സീസൺ രഞ്‌ജി ട്രോഫി ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ?
പാർഥിവ് പട്ടേൽ (ഗുജറാത്ത്)

• ദക്ഷിണേന്ത്യൻ സർവകലാശാലകൾക്കായി യു.ജി.സി അനുവദിച്ച സ്വാമി വിവേകാനന്ദ ചെയർ നിലവിൽ വന്ന സർവകലാശാല ?
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല

• മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ഐക്യരാഷ്ട്രസഭ പ്രതിനിധി ?
യാങ്കി ലീ

• അടുത്തിടെ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടംനേടിയ ഒരു ലക്ഷം പേർ പങ്കെടുത്ത സൂര്യ നമസ്‌കാരം നടന്ന സ്ഥലം ?
ന്യൂഡൽഹി

• അടുത്തിടെ 737-8 MAX വിമാനങ്ങൾ വാങ്ങാൻ ബോയിങ്ങുമായി ഒന്നര ലക്ഷം കോടി രൂപയുടെ കരാർ ഒപ്പിട്ട ഇന്ത്യൻ വിമാനക്കമ്പനി ?
സ്‌പൈസ് ജെറ്റ്

• അടുത്തിടെ ഐ.എസ് തീവ്രവാദികളിൽ നിന്ന് ഇറാഖി സേന തിരിച്ചുപിടിച്ച സർവകലാശാല -  ?

മൊസൂൾ സർവകലാശാല

• ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എഫ്.സി ഗോവയുടെ പരിശീലക സ്ഥാനം അടുത്തിടെ രാജിവെച്ച വ്യക്തി ?
സീക്കോ

• കേരളത്തിൽ യൂറോപ്യൻ രാജ്യത്തിന്റെ (ജർമനിയുടെ) നയതന്ത്ര പ്രതിനിധിയാവുന്ന ആദ്യ മലയാളി ?
ഡോ. സയ്യിദ് ഇബ്രാഹിം

• കൊച്ചി ബിനാലെ ഫൗണ്ടേഷനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ പരിശീലന കളരി ?
'വരയുടെ പെണ്മ'

• ലണ്ടൻ സ്‌കൂൾ ഓഫ് മാർക്കറ്റിങ്ങിന്റെ റിപ്പോർട്ട് പ്രകാരം 2016-ൽ ഏറ്റവും കൂടുതൽ പരസ്യ വരുമാനം നേടിയ കായികതാരം ?

റോജർ ഫെഡറർ

• 'An Unsuitable Boy' എന്ന പുസ്തകത്തിന്റെ രചയിതാവ് ?

കരൺ ജോഹർ

• കേരള ബാലകൃഷി ശാസ്ത്ര കോൺഗ്രസ് ജൈവവൈവിധ്യ പുരസ്കാരത്തിന് അർഹനായത് ?
റാഫി രാമനാഥ്

• 2017-ലെ സിഡ്‌നി ഇന്റർനാഷണൽ ടെന്നീസ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം ജേതാവ് ?

ജൊഹാന കൊണ്ട (ബ്രിട്ടൻ)

• കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വെബ് പോർട്ടലിലെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഐടി@സ്‌കൂൾ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ?
പൂമരം

• ഇന്ത്യൻ നടി ദീപിക പദുകോൺ അഭിനയിച്ച ആദ്യ ഹോളിവുഡ് ചിത്രം ?
XXX: Return of Xander Cage


Quick Search :