Search Here
ആനുകാലികം - 2016
• ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിതനാകുന്നത് - ലഫ്. ജനറൽ ബിപിൻ റാവത്ത് (ഡിസംബർ 31 ന് സ്ഥാനമൊഴിയുന്ന നിലവിലെ കരസേനാ മേധാവി - ദൽബീർ സിങ് സുഹാഗ്)
• ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി - എയർ മാർഷൽ ബീരേന്ദ്രസിങ് ധനോവ
• ഡിസംബർ 31 ന് സ്ഥാനമൊഴിയുന്ന വ്യോമസേനാ മേധാവി - അരൂപ് റാഹ
• ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (RAW) പുതിയ ഡയറക്ടറായി നിയമിതനാകുന്നത് - അനിൽകുമാർ ദാസ്മാന (സ്ഥാനമൊഴിയുന്നത് - രജീന്ദർ ഖന്ന)
• ഇന്റലിജൻസ് ബ്യൂറോയുടെ (IB) പുതിയ ഡയറക്ടറായി നിയമിതനാകുന്നത് - രാജീവ് ജെയിൻ (സ്ഥാനമൊഴിയുന്നത് - ദിനേശ്വർ ശർമ)
• ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി, ഡബിൾ സെഞ്ച്വറി, ട്രിപ്പിൾ സെഞ്ച്വറി എന്നിവ നേടിയ ആദ്യ മലയാളി ക്രിക്കറ്റർ - കരുൺ നായർ (ഇംഗ്ളണ്ടിനെതിരെ)
• ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം - കരുൺ നായർ (ആദ്യ താരം - വീരേന്ദർ സെവാഗ്)
• 2016-ലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‍ബോൾ ജേതാക്കൾ - അത്‌ലറ്റിക്കോ ഡി കൊൽക്കത്ത (റണ്ണറപ്പ് - കേരള ബ്ലാസ്റ്റേഴ്‌സ്)
• ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നിലേറെ തവണ ജേതാക്കളായ ആദ്യ ടീം - അത്‌ലറ്റിക്കോ ഡി കൊൽക്കത്ത
• ഐ.എസ്.എൽ മൂന്നാം സീസണിലെ മികച്ച താരമായി (Hero of the league) തിരഞ്ഞെടുക്കപ്പെട്ടത് - ഫ്ലോറൻറ് മലൂദ (ഡൽഹി ഡൈനാമോസ്)
• ഐ.എസ്.എൽ മൂന്നാം സീസണിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടിന് അർഹനായത് - മാഴ്‌സലീനോ (ഡൽഹി ഡൈനാമോസ്) (10 ഗോളുകൾ)
• ഐ.എസ്.എൽ മൂന്നാം സീസണിലെ മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ അവാർഡ് ലഭിച്ചത് - അമരീന്ദർ സിംഗ് (മുംബൈ സിറ്റി എഫ്.സി)
• ഐ.എസ്.എൽ മൂന്നാം സീസണിൽ എമേർജിങ് പ്ലെയർ ഓഫ് ദ ലീഗ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - ജെറി ലാൽറിൻസുവാല (ചെന്നൈയിൻ എഫ്.സി)
• ഐ.എസ്.എൽ മൂന്നാം സീസണിൽ ഫെയർപ്ളേ അവാർഡിന് അർഹമായ ടീം - ചെന്നൈയിൻ എഫ്.സി
• ഐ.എസ്.എൽ മൂന്നാം സീസൺ ഫൈനലിലെ ഹീറോ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് - ഹെൻറിക്വേ സെറീനോ (അത്‌ലറ്റിക്കോ ഡി കൊൽക്കത്ത)
• ഐ.എസ്.എൽ മൂന്നാം സീസൺ ഫൈനൽ നിയന്ത്രിച്ച പ്രശസ്ത ഇറാനിയൻ റഫറി - അലിറേസ ഫഗാനി
• ഐ.എസ്.എൽ മൂന്നാം സീസണിൽ ആകെ സ്‌കോർ ചെയ്ത ഗോളുകൾ - 145 (61 മത്സരങ്ങളിൽ നിന്ന്)
• 2016-ലെ ഏഷ്യ പസഫിക് സൂപ്പർ മിഡിൽവെയ്റ്റ് ബോക്സിങ് ചാമ്പ്യൻ - വിജേന്ദർ സിങ്
• 2016-ലെ ഏഷ്യ പസഫിക് സൂപ്പർ മിഡിൽവെയ്റ്റ് ബോക്സിങ് ടൈറ്റിൽ പോരാട്ടത്തിൽ വിജേന്ദർ സിങിനോട് പരാജയപ്പെട്ട ടാൻസാനിയൻ ബോക്സിങ് താരം - ഫ്രാൻസിസ് ചെക്ക
• പാക്കിസ്ഥാനുമായുള്ള സിന്ധുനദീജല കരാറിലെ തർക്ക വിഷയങ്ങൾ പഠിക്കാൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ സമിതിയുടെ തലവൻ - നൃപേന്ദ്ര മിശ്ര
• മൊബൈൽ ടവറുകളുടെ റേഡിയേഷൻ നിലവാരം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം ആരംഭിക്കുന്ന പോർട്ടൽ - 'തരംഗ് സഞ്ചാർ'
• ഭീകരതയ്ക്കെതിരെ സഹകരണം ശക്തിപ്പെടുത്താനും കള്ളപ്പണ സ്രോതസുകളുടെ വിവരങ്ങൾ കൈമാറുന്നതിനും അടുത്തിടെ ഇന്ത്യയുമായി കരാർ ഒപ്പിട്ട മധ്യേഷ്യൻ രാജ്യം - തജിക്കിസ്ഥാൻ
• 2016-ലെ മിസ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - സ്റ്റെഫാനി ഡെൽ വാലെ (പ്യൂർട്ടോറിക്കോ)
• 2016-ലെ മിസ് വേൾഡ് സൗന്ദര്യ മത്സരത്തിന് വേദിയായ അമേരിക്കൻ നഗരം - ഓക്സോൺ ഹിൽ (മെരിലാൻഡ്)
• 2016-ലെ മിസ് വേൾഡ് മത്സരത്തിലെ ഫസ്റ്റ്, സെക്കൻഡ് റണ്ണറപ്പുകൾ - റെയെസ് റാമിറെസ് (ഡൊമിനിക്കൻ റിപ്പബ്ലിക്ക്), നടാഷ മാനുവേല (ഇന്തോനേഷ്യ)
• അമേരിക്കയുടെ ഇസ്രായേലിലേക്കുള്ള പുതിയ അംബാസിഡറായി നിയമിതനാകുന്നത് - ഡേവിഡ് ഫ്രീഡ്‌മാൻ
• 2016-ലെ ജൂനിയർ ഹോക്കി ലോകകപ്പ് ജേതാക്കൾ - ഇന്ത്യ (റണ്ണറപ്പ് - ബെൽജിയം)
• 2016-ലെ ജൂനിയർ ഹോക്കി ലോകകപ്പിന് വേദിയായ നഗരം - ലക്നൗ (ഉത്തർപ്രദേശ്)
• 2016-ലെ ജൂനിയർ ഹോക്കി ലോകകപ്പിലെ ടോപ് സ്‌കോറർ - എഡ്വേർഡ് ഹോർലർ (ഇംഗ്ലണ്ട്)
• 2016-ലെ ജൂനിയർ ഹോക്കി ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് - ഹെൻറിക്വേ ഗോൺസാലസ് കാസ്റ്റിയോൺ (സ്‌പെയിൻ)
• ജൂനിയർ ഹോക്കി ലോകകപ്പിൽ ജേതാക്കളാകുന്ന ആദ്യ ആതിഥേയ രാജ്യം - ഇന്ത്യ
• എസ്.ബി.ഐ, ബി.എസ്.എൻ.എൽ എന്നിവർ ചേർന്ന് അടുത്തിടെ ആരംഭിച്ച ഡിജിറ്റൽ വാലറ്റ് - MobiCash
• ലോക അറബിക് ഭാഷ ദിനം - ഡിസംബർ 18
• 2016-ലെ ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കൾ - റയൽ മാഡ്രിഡ് (റണ്ണറപ്പ് - കാഷിമ ആൻറ്ലേഴ്‌സ്)
• 2016-ലെ ഫിഫ ക്ലബ് ലോകകപ്പിന് വേദിയായ രാജ്യം - ജപ്പാൻ
• 2016 ഫിഫ ക്ലബ് ലോകകപ്പിലെ മികച്ച താരം - ക്രിസ്റ്റ്യാനോ റൊണാൾഡോ
• അടുത്തിടെ മുബൈ ക്രിക്കറ്റ് അസോസിയേഷൻ പദവി രാജിവെച്ചത് - ശരദ് പവാർ
• മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ പ്രകാശനം ചെയ്ത ബസേലിയസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവായുടെ ജീവചരിത്ര ഗ്രന്ഥം - "ശ്രേഷ്‌ഠം ഈ ജീവിതം"
• അടുത്തിടെ 100 ശതമാനം ആധാർ വിതരണം ചെയ്തതായി പ്രഖ്യാപിച്ച സംസ്ഥാനം - ഹിമാചൽപ്രദേശ്
• ഈ വർഷത്തെ കെ.പി ഉദയഭാനു സംഗീത പുരസ്കാരത്തിന് അർഹനായത് - പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്
• ഫ്രാൻസിലെ വീനസ് ഇന്റർനാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ യുവ ശാസ്ത്രജ്ഞനുള്ള പുരസ്കാരത്തിന് അർഹനായ മലയാളി - ഡോ. ഇ.എം അനീഷ്
• "ദുരന്തനാടകം അജയ്യതയുടെ അമരഗീതം" എന്ന കൃതിയുടെ രചയിതാവ് - എം.കെ സാനു
Quick Search :