Search Here

വ്യത്യസ്ത ചോദ്യങ്ങള്‍ | ഒരുത്തരം






1. രാജ്യ സഭാംഗങ്ങളുടെ കാലാവധി എത്ര വർഷം ?

2. ജമ്മുകശ്മീർ നിയമസഭയുടെ കാലാവധി എത്ര വർഷം ?

3. പോസ്റ്റൽ ഇൻഡക്സ് നമ്പർ കോഡിലെ അക്കങ്ങളുടെ എണ്ണം ?

4. ലക്ഷദ്വീപിലെയും കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പിൻകോഡ് തുടങ്ങുന്നത് ഏത് അക്കത്തിലാണ് ?

5. ഒന്നിനോടൊപ്പം എത്ര പൂജ്യം ചേർത്താൽ ഒരു മില്യണാകും ?

6. ഒരു ബില്യാർഡ്സ് മേശയിൽ എത്ര പോക്കറ്റുകളുണ്ട് ?

7. ഉറുമ്പിന് കാലുകൾ എത്ര ?

8. വോളിബോൾ കളിയിൽ ടീം അംഗങ്ങളുടെ എണ്ണം ?

9. വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?

10. 2011 ലെ ലോകകപ്പ് ക്രിക്കറ്റിൽ എത്ര വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപിച്ചത് ?

11. ഒരു ക്യൂബിന് എത്ര വശങ്ങളുണ്ട് ?

12. ഇന്ത്യ സന്ദർശിക്കുന്ന എത്രാമത് അമേരിക്കൻ പ്രസിഡന്റാണ് ഒബാമ ?

13. ക്രിക്കറ്റിൽ ഒരു ഓവറിൽ എത്ര പന്തുകളാണുളളത് ?

14. തമിഴ്നാട്ടിൽ എത്ര അസംബ്ലി മണ്ഡലങ്ങൾ കൂടുന്നതാണ് ഒരു ലോക് സഭാ മണ്ഡലം ?

15. കാർബണിന്റെ അറ്റോമിക നമ്പർ ഏത് ?

16. 1969 ൽ 14 ബാങ്കുകളാണ് ദേശസാൽക്കരിച്ചത്. എന്നാൽ 1980 ൽ എത്ര ബാങ്കുകൾ ദേശസാൽക്കരിച്ചു ?

17. ഒന്നാം ലോകമഹായുദ്ധം നാലു വർഷം നീണ്ടു നിന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം എത്ര വർഷം നീണ്ടു നിന്നു ?

18. ഒരു കാതം എത്ര അടിയാണ് ?

19. ഒന്നാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ?

20. ഓർഡിനൻസുകളുടെ കാലാവധി എത്രമാസമാണ് ?

21.പാർലമെന്റിലേക്കുളള രണ്ട് സമ്മേളനങ്ങളുടെ ഇടയ്ക്കുളള സമയം എത്ര മാസങ്ങളിൽ കുറവായിരിക്കണം ?

22. ഗോൾഡ് മെഡൽ ലഭിച്ചില്ലെങ്കിലും ഏറ്റവുമധികം മെഡൽ ഇന്ത്യക്ക് ലഭിച്ചത് 2012 ലെ ലണ്ടൻ ഒളിംപിക്സിലാണ്. എത്ര മെഡലുകൾ ലഭിച്ചു ?

23. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കാലാവധി എത്ര വർഷം ?

24. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത കൽപിക്കുന്നത് എത്ര വർഷത്തേക്കാണ് ?

25. 65 വയസ് പൂർത്തിയായില്ലെങ്കിൽ കേന്ദ്ര ഇലക്ഷൻ കമ്മിഷനിലെ അംഗങ്ങൾക്ക് എത്രവർഷം വരെ തുടരാം ?

26. നിയമനിർമാണ സഭയിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിയായാൽ അദ്ദേഹം എത്രമാസത്തിനുളളളിൽ സഭയിൽ അംഗമായിരിക്കണമെന്നാണ് വ്യവസ്ഥ ?

27. രാഷ്ട്രപതിപദം ഒഴിവ് വന്നാൽ എത്ര മാസത്തിനുളളിൽ അത് നികത്തിയിരിക്കണം ?

28. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്രവാദ്യങ്ങളാണുപയോഗിക്കുന്നത് ?

എല്ലാ ചോദ്യത്തിനും ഉത്തരം : ആറ്




Quick Search :