Search Here

ആനുകാലിക സംഭവ വികാസങ്ങള്‍ - ഒക്ടോബര്‍ 2016



• മൂന്ന് വ്യക്തികളുടെ ഡി.എൻ.എ സംയോജിപ്പിച്ച് നടത്തിയ (Mitochondrial donation) കൃത്രിമ ഗർഭധാരണത്തിലൂടെ ലോകത്തിലെ ആദ്യ ശിശു ജനിച്ച രാജ്യം ?
മെക്സിക്കോ (ഐവിഎഫിന്‌ നേതൃത്വം നൽകിയ ഡോക്ടർ - ജോൺ ഴാങ്)

• തുടർച്ചയായി രണ്ടാം തവണയും ലോക ബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
ജിം യോങ് കിം

• വിയറ്റ്നാമിലെ ദാനങ്ങിൽ നടക്കുന്ന ഏഷ്യൻ ബീച്ച് ഗെയിംസിൽ വനിതാ വിഭാഗം കബഡിയിൽ തായ്‌ലാൻഡിനെ തോൽപ്പിച്ച് സ്വർണം നേടിയ രാജ്യം ?
ഇന്ത്യ

• പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (PTI) പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
റിയാദ് മാത്യു (മലയാള മനോരമ)

• ലോകാരോഗ്യ സംഘടന അടുത്തിടെ അഞ്ചാംപനി (Measles) വിമുക്തമായി പ്രഖ്യാപിച്ച ഭൂഖണ്ഡങ്ങൾ ?
തെക്കേ അമേരിക്ക, വടക്കേ അമേരിക്ക

• കനത്ത നഷ്ടത്തെത്തുടർന്ന് കേന്ദ്ര സർക്കാർ അടുത്തിടെ വിൽപനാനുമതി നൽകിയ പൊതുമേഖലാ സ്ഥാപനം ?
ഭാരത് പമ്പ്സ് ആൻഡ് കംപ്രസേഴ്സ് ലിമിറ്റഡ്

• അടുത്തിടെ പദവി രാജിവെച്ച ഇംഗ്ലണ്ട് ദേശീയ ഫുട്‍ബോൾ ടീം പരിശീലകൻ ?
സാം അല്ലാർഡൈസ്

• ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന 'എം.എസ് ധോണി : ദി അൺടോൾഡ് സ്റ്റോറി' എന്ന സിനിമയുടെ സംവിധായകൻ ?
നീരജ് പാണ്ഡെ

• കേരളാ കോ-ഓപ്പറേറ്റിവ് ബാങ്ക് രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മിറ്റിയുടെ ചെയർമാൻ ?
എം.എസ് ശ്രീറാം

• ബി.സി.സി.ഐയുടെ ലെവൽ-1 ക്യൂറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ?
ടി.മോഹനൻ


കൂടുതല്‍ ഗൌരവമായ ആനുകാലിക സംഭവങ്ങള്‍ മനസ്സിലാക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക >>



Quick Search :