Search Here

ഒക്ടോബര്‍ 11 : അന്താരാഷ്ട്ര ബാലികദിനം


പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവുംഒക്ടോബർ 11 ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആയി ആചരിക്കുന്നു.

2012 മുതലാണ്ഐക്യരാഷ്ട്ര സംഘടന ഇങ്ങനെയൊരു ദിനം  ആചരിച്ചുതുടങ്ങിയത്.

ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.

ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.




ഓരോ വർഷത്തെയും ദിനാചരണവും മുദ്രാവാക്യവും


2012 -
Ending Child Marriage (ശൈശവവിവാഹം അവസാനിപ്പിക്കുന്നു.)

2013 -
Innovating for Girl's Education (പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനായുള്ള നവീകരണം)


2014 -
Empowering Adolescent Girls ; Ending Circle of Violence (കുമാരിമാരുടെ ശാക്തീകരണം : അക്രമപരമ്പരയുടെ അന്ത്യം)


2015 -
The Power of the Adolescent Girl : Vision for 2030 (കൗമാരക്കാരിയുടെ കരുത്ത് : 2030-ലേക്കുള്ള വീക്ഷണം)




വനിതകൾക്കായുള്ള ദിനാചരണങ്ങൾ

സ്ത്രീകൾക്കായി ദേശീയ-അന്തർദ്ദേശീയ പ്രാധാന്യമുള്ള ദിനങ്ങളാണ്

മാർച്ച് 8 - അന്താരാഷ്ട്ര വനിതാദിനം

ഒക്ടോബർ 11 - അന്താരാഷ്ട്ര ബാലികാദിനം

ഒക്ടോബർ 15 - അന്താരാഷ്ട്ര ഗ്രാമീണവനിതാദിനം

ജനുവരി 24 - ദേശീയ ബാലികാദിനം (ഇന്ത്യയിൽ)








Quick Search :