Search Here

മലയാള ഭാഷാ പഠനം




മലയാള ഭാഷ മാതൃഭാഷയാണ്, എന്നിരുന്നാലും പി.എസ്.സി പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ത്തികളെ കുഴക്കുന്നതും നമ്മുടെ മാതൃഭാഷ തന്നെ.
സ്ഥിരമായുള്ള ഉപയോഗം നിമിത്തം എളുപ്പമെന്നു കരുതി സൗകര്യ പൂര്‍വ്വം മാറ്റിവെക്കുന്ന മലയാളത്തിലെ വ്യാകരണങ്ങള്‍ പലതും നമുക്കറിയില്ല എന്നതാണ് കാരണം. ഇവിടെ വ്യാകരനങ്ങളെ ഏറ്റവും ലളിതമായും ഓര്‍ത്തുവേക്കുവാന്‍ എളുപ്പതിലുമുള്ള രൂപത്തില്‍ "തിങ്ക്‌ പി.എസ്.സി" മലയാള വ്യാകരണത്തെ നിങ്ങളുടെ മുന്നിലേക്ക്‌ തുറന്നു വെക്കുന്നു.

സന്ധി :
പ്രക്രീയാ സൌകര്യത്തിനു വേണ്ടി സന്ധിയെ നാലായി തിരിക്കാം
1. ലോപ സന്ധി.
2. ആഗമ സന്ധി.
3. ദ്വിത്വ സന്ധി.
4. ആദേശ സന്ധി.
1. ലോപ സന്ധി.
ലോപ സന്ധി രണ്ടു വിധത്തില്‍ ഉണ്ട്.
(1.) സ്വര ലോപം  (2.) വ്യഞ്ജന ലോപം.

       (1.) സ്വര ലോപം. 
               (1.) ഉ് +സ്വരം = ശൂന്യം+സ്വരം
                      ഉദാ: തണുപ്പ് + ഉണ്ട് = തണുപ്പുണ്ട്
                               കാറ്റ് + ഇല്ല = കാറ്റില്ല

              (2.) ഉ + സ്വരം = ശൂന്യം+സ്വരം , ഉ+വ്+സ്വരം
                      ഉദാ: കണ്ടു+ഇല്ല = കണ്ടില്ല
                              നിന്ന്+ഇല്ല = നിന്നില്ല
                              കണ്ടു+ഓ = കണ്ടുവോ
                              നിന്ന്+ഓ = നിന്നുവോ
         (3.) അ , ഇ+സ്വരം = ശൂന്യം + സ്വരം, സ്വരം + യ + സ്വരം.
                   ഉദാ: അല്ല+എന്ന് = അല്ലെന്ന്/അല്ലയെന്ന്
                            വരിക+എടോ = വരികെടോ
                            പെറ്റ+അമ്മ = പെറ്റമ്മ
                            വന്ന+അപ്പോള്‍ = വന്നപ്പോള്‍



     

Quick Search :