Search Here

മലയാളം : ക്രിയ


ഇനി നമുക്ക് മലയാള വ്യാകരണത്തിലേക്ക് കടക്കാം.
ആദ്യം നമുക്ക് 'ക്രിയ' എന്താണെന്ന് വളരെ ലളിതമായ ഭാഷയില്‍ മനസ്സിലാക്കാം.

കാലവാചിത്വമുള്ള വാചകമാണ് ക്രിയ. അതിനു പല വക ഭേദങ്ങളുണ്ട്. അര്‍ഥം - പ്രകൃതി - സ്വഭാവം - പ്രാമാണ്യം - ഇവ അനുസരിച്ച് ക്രിയകള്‍ക്കു വ്യത്യാസം വരുന്നു.

(1) അര്‍ഥം : അര്‍ഥം പ്രമാണിച്ച് ക്രിയ രണ്ടു വിധം.
     (1) സകര്‍മ്മകം 
     (2) അകര്മ്മകം.

കര്‍മ്മമുള്ളത് അകര്മ്മകം, കര്‍മ്മമില്ലാത്തത് അകര്മ്മകം. ഫലാനുഭവം കര്‍ത്താവിനു ലഭിക്കുന്നുവെങ്കില്‍ അകര്മ്മകം (ഉദാ:ഉറങ്ങുക)
കര്‍ത്തൃഭിന്നമായ കര്മ്മതിലാണ് ഫലം വന്നു ചേരുന്നുവെങ്കില്‍ അത് സകര്‍മ്മകം. (ഉദാ: ഉറക്കുക)

(2) പ്രകൃതി : പ്രകൃതി അനുസരിച്ച് കേവലം, പ്രയോജകം എന്നിങ്ങനെ ക്രിയക്ക് രണ്ടു വകഭേദങ്ങള്‍.
പര പ്രേരനയില്ലാതെ കര്‍ത്താവു സ്വയം ചെയ്യുന്ന പ്രവൃത്തിയെ ക്രിയ കേവലം എന്ന് പറയുന്നു ( ഉദാ: വായിക്കുക)
പര പ്രേരണ കൊണ്ട് ചെയ്യുന്ന ക്രിയ പ്രയോജകം. (ഉദാ: വായിപ്പിക്കുക)
വായിക്കുക - കര്‍ത്താവ്‌ നേരിട്ട് ചെയ്യുന്നു. ഫലവും കര്‍ത്താവിനു തന്നെ.
വായിപ്പിക്കുക എന്നതില്‍ രണ്ടു കര്‍ത്താവ്‌ ഉണ്ട്. വായിക്കുന്ന വ്യക്തി അയാള്‍ക്ക്‌ വേണ്ടിയല്ല 'വായന' നടത്തുന്നത്. സാക്ഷാല്‍ കര്‍ത്താവിന്റെ നിര്‍ദേശം അനുസ്സരിച്ച് അത് ചെയ്യുനുവെന്നെ ഉള്ളു. പ്രയോജക ക്രിയക്ക് അങ്ങനെ രണ്ടു കര്‍ത്താവ് ഉണ്ട് - 'പ്രയോജ്യ കര്‍ത്താവും' 'പ്രയോജക കര്‍ത്താവും'.

(3) സ്വഭാവം : സ്വഭാവം അനുസരിച്ച് ക്രിയ രണ്ടു വിധം.
      (1) കാരിതം.
      (2) അകാരിതം.
കേവല ക്രിയക്ക് മാത്യ്രമാണ് ഈ വ്യതാസം. -ക്കു എന്നതിന്റെ സാനിധ്യമാണ് കാരിത-അകാരിത ഭേദത്തിനു അടിസ്ഥാനം. കേവല ക്രിയയില്‍ -ക്ക് ഉള്ളത് കാരിതം (ഉദാ : കേള്‍ക്കുന്നു, നില്‍ക്കുന്നു).
-ക്ക് ഇല്ലാത്തത് അകാരിതം.(ഉദാ :അരയുന്നു, പിരിയുന്നു).
ക്രിയ കാരിതാമോ അകാരിതാമോ എന്ന് നിര്‍ണ്ണയിക്കുവാന്‍ നടുവിനയെച്ച രൂപമോ, വര്‍ത്തമാന-ഭാവി രൂപങ്ങളോ ആശ്രയിക്കുന്നതാണ് എളുപ്പം. ഭൂത കാല രൂപത്തില്‍ പലപ്പോഴും ക്ക് കാണണമെന്നില്ല.




Quick Search :