Search Here

22° ഹാലോ (22° Halo)


ചന്ദ്രന് ചുറ്റും ദൃശ്യമാകുന്ന വളയത്തെ *22° ഹാലോ (Halo)* എന്ന് വിശേഷിപ്പിക്കുന്നു.
ഹാലോസ് ( haloes) എന്നത് പ്രകാശത്തിന്റെ ഒരു പ്രതിഭാസമാണ് . സൂര്യനോ ചന്ദ്രനോ നേരിയ മേഘാവരണത്തില്‍ക്കൂടി ദൃശ്യമാകുമ്പോഴാണ് ഈ പ്രതിഭാസം ദൃശ്യമാകുന്നത് .സാധാരണയായി കാണപ്പെടുന്ന ഹാലോയെ 22 ഡിഗ്രി ഹാലോ എന്നാണ് പറയുക. അതായത് ഹാലോ വളയത്തിന്റെ ആരം നേത്രവുമായി 22 ഡിഗ്രി കോണ്‍ ഉണ്ടാക്കുന്നു എന്നര്‍ത്ഥം ; മാത്രമല്ല ഇതിന്റെ കേന്ദ്രത്തില്‍ സൂര്യനോ ചന്ദ്രനോ ഉണ്ടാകുകയും ചെയ്യും. ഹെക്സഗണല്‍ ( 5 വശങ്ങളുള്ള ) പ്രിസത്തിന്റെ ആകൃതിയിലുള്ള ഐസ് ക്രിസ്റ്റലുകള്‍ ഉള്ള മേഘത്തില്‍ക്കൂടി സൂര്യപ്രകാശത്തിന് അപവര്‍ത്തനം സംഭവിക്കുമ്പോഴാണ് ഹാലോ എന്ന പ്രതിഭാസം ദൃശ്യമാകുന്നത് . ഇത്തരത്തിലുള്ള അനേകം ഐസ് ക്രിസ്റ്റലുകള്‍ മേഘത്തിലുണ്ടായാല്‍ നിശ്ചയമായും ഹാലോ ഉണ്ടാകും . ഇതിന്റെ ഉള്‍ഭാഗം ചുവപ്പും പുറം ഭാഗം നീലയുമായിരിക്കും . പക്ഷെ , മഴവില്ലില്‍ കാണുന്ന വര്‍ണ്ണങ്ങളേക്കാള്‍ മങ്ങിയിട്ടാണ് ഹാലോ യിലെ വര്‍ണ്ണങ്ങള്‍ ദൃശ്യമാകുക.


>> കൂടുതല്‍ ദൃശ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


Quick Search :