Search Here

നിങ്ങള്‍ക്കറിയാമോ ?

ഏറ്റവും വേഗത ഏറിയ ട്രെയിനും, സ്പീഡ് കുറഞ്ഞ ട്രെയിനും

 ദില്ലി -ഭോപ്പാല്‍ ശദാബ്തി ഏക്സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍. ഈ ട്രെയിന്‍റെ ശരാശരി സ്പീഡ് 91 കിലമീറ്റര്‍/മണിക്കൂറാണ്. ദില്ലി- ആഗ്രാ റൂട്ടില്‍ ഈ ട്രെയിന്‍ ചിലപ്പോള്‍ 150 കിലോമീറ്റര്‍/മണിക്കൂര്‍ എന്ന വേഗതയിലും ഓടാറുണ്ട്. എന്നാല്‍ നീലഗിരി എക്സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍ 10 കിലോമീറ്റര്‍/മണിക്കൂറാണ് ഈ ട്രെയിന്‍റെ വേഗത.


ഏറ്റവും ദൂരം ഓടുന്ന വണ്ടിയും, കുറഞ്ഞ ദൂരം ഓടുന്ന വണ്ടിയും 

ദിബ്രൂഗഡ്- കന്യാകുമാരി റൂട്ടില്‍ ഓടുന്ന വിവേക് എക്സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിന്‍ 4,273 കിലോമീറ്ററാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്. എന്നാല്‍ നാഗ്പൂരില്‍ നിന്നും സമീപ പ്രദേശമായ അജ്നിയിലേക്കുള്ള ട്രെയിനാണ് ഏറ്റവും ദൂരം കുറഞ്ഞ സര്‍വ്വീസ് വെറും മൂന്ന് കിലോമീറ്ററാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്ന ദൂരം. റെയില്‍വേ വര്‍ക്ക് ഷോപ്പ് സ്ഥിതിചെയ്യുന്ന സ്ഥലമാണ് അജ്നി.

ഏറ്റവും ദൂരം സഞ്ചരിക്കുന്ന നോണ്‍ സ്റ്റോപ്പ് ട്രെയിന്‍, ഏറ്റവും കൂടുതല്‍ സ്റ്റോപ്പുള്ള ട്രെയിന്‍

തിരുവനന്തപുരം -നിസാമുദ്ദീന്‍ എക്സ്പ്രസാണ് ഏറ്റവും കൂടുതല്‍ ദൂരം സ്റ്റോപ്പില്ലാതെ ഓടുന്നത്. ഗുജറാത്തിലെ വഡോദരയ്ക്കും, രാജസ്ഥാനിലെ കോട്ടയ്ക്കും ഇടയിലാണ് ഈ ദൂരം, 528 കിലോമീറ്റര്‍. ഹൗറ അമൃതസര്‍ എക്സ്പ്രസാണ് ഏറ്റവും കൂടുതല്‍ സ്റ്റോപ്പുള്ള ട്രെയിന്‍ 115 സ്റ്റേഷനുകളില്‍ ഈ ട്രെയിന്‍ നിര്‍ത്തും

ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ് ഫോം 
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പ്ലാറ്റ്ഫോം ഇന്ത്യയില്‍‌ തന്നെ ഖോരക്പൂരില്‍. നീളം 1.35 കിലോമീറ്റര്‍


Quick Search :