ഗലീലിയോ കണ്ടുപിടിച്ച വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങള്‍ : G - ഗാനിമീഡ് I - ഇയോ C - കാലിസ്റ്റോ E - യൂറോപ്പ
ഗലീലിയോ ഗലീലി
ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന തിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമാണ് ഗലീലിയോ ഗലീലി. ദൂരദര്‍ശിനി കണ്ടുപിടിച്ചത്
ഗലീലിയോ അല്ല. പക്ഷെ, അദ്ദേഹമത് പരിഷ്ക്കരിച്ചു.ചലനം സംബന്ധിച്ച ആദ്യ നിയമം
എഴുതി. പരീക്ഷണങ്ങളില്‍ മുഴുകി.
കോപ്പര്‍
നിക്കസിന്‍റെ സിദ്ധാന്തങ്ങളെ ശരിവച്ച് അവയ്ക്ക് ഫലപ്രദമായ അടിത്തറയും
ന്യായീകരണങ്ങളും നല്‍കി. ജ്യോതിശാസ്ത്രത്തിന്‍റെയും ഭൗതിക
ശാസ്ത്രത്തിന്‍റെയും പിതാവായും ഗലീലിയോ അറിയപ്പെടുന്നു.
ശാസ്ത്രത്തിന് ഗണിതശാസ്ത്രപരമായ അടിത്തറ നല്‍കിയതാണ് ശാസ്ത്രത്തിന്‍റെ പിതാവെന്ന പേരിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്.
1564 ല്‍
ഇറ്റലിയിലെ പിസയിലുള്ള ജ-ിയുസ്തി തെരുവിലെ വീട്ടില്‍ ഫെബ്രുവരി 15നാണ്
ഗലീലിയോ ജനിച്ചത്. 1642 ജ-നുവരി എട്ടിനായിരുന്നു അന്ത്യം. ശാസ്ത്രജ്ഞനായ
വിന്‍സെന്‍റോ ഗലീലിയാണ് ഗലീലിയോയുടെ പിതാവ്.
പിസാ
യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം
ഗലീലിയോ പഠിത്തം നിര്‍ത്തി 1589 ല്‍ അദ്ദേഹം ഗണിത അദ്ധ്യാപകനായി.
1610 വരെ
പൗദാ സര്‍വകലാശാലയില്‍ ജ്യോമട്രി, മെക്കാനിക്സ്, ജ്യോതിശാസ്ത്രം എന്നീ
വിഷയങ്ങളില്‍ അദ്ധ്യയനം നടത്തി. ഈ കാലത്തായിരുന്നു ഗലീലിയോ ചരിത്രപരമായ
കണ്ടുപിത്തങ്ങള്‍ നടത്തിയത്.
ഗണിത
ശാസ്ത്രത്തെ അടിസ്ഥാനമാക്കി ഗലീലിയോ നടത്തിയ പരീക്ഷണങ്ങളുടെ വിജ-യം മറ്റു
പരീക്ഷണങ്ങള്‍ക്കും വഴിതെളിച്ചു. അതിനാല്‍ അദ്ദേഹം ശാസ്ത്രത്തിന്‍റെ പിതാവ്
എന്ന് അറിയപ്പെട്ടു.